പത്തനാപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ പത്തനാപുരം സ്വദേശി സൗദിയിൽ മരിച്ചു. പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് വീട്ടിൽ ബാബുകോശിയാണ് (61) മരിച്ചത്. മുപ്പത് വർഷമായി സൗദിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. ജൂൺ 30ന് നാട്ടിൽ വരാനിരുന്നതാണ്. ലോക്ക് ഡൗണിനെ തുടർന്ന് യാത്ര മുടങ്ങി. ഇതിനിടെ പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: റോസമ്മ. മക്കൾ: റൂബി, റോബിലി. മരുമകൻ: ബിബിൻ.