a
സുഭാഷ്

എഴുകോൺ: 12 വയസുകാരിയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കോട്‌ മങ്ങാട്ട്‌പൊയ്ക സന്തോഷ് ഭവനിൽ സുഭാഷ് (40) ആണ് പൊലീസിന്റെ പിടിയിലായത്. സുഭാഷിന്റെ വീട്ടിൽ ടി.വി കാണാൻ പോയ കുട്ടിയെ സുഭാഷ് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ പരാതിയിലാണ് എഴുകോൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് എതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു.