ഓയൂർ: ഓടനാവട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന വെളിയം പഞ്ചായത്ത് കട്ടയിൽ വാർഡ്മെമ്പർ ഓടനാവട്ടം വിജയപ്രകാശിന്റെ ഹോട്ടലിന് നേരെ കല്ലേറ് നടത്തിയതായി പരാതി.ഞായറാഴ്ച രാത്രിയിലാണ് സംഭവം. കല്ലേറിൽ കടയുടെ നിരവധി ഓടുകൾ തകർന്നു. സംഭവവുമായി ബന്ധപ്പെട്ട് പൂയപ്പള്ളി പൊലീസ് കേസെടുത്തു.