covid
covid

തഴവ :കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി.

പുതിയകാവിൽ സ്റ്റേഷനറി മൊത്തവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്തിലെ 11 വാർഡുകളാണ് കന്റൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. കളരിവാതുക്കൽ, ആദിനാട് വടക്ക് , പഞ്ചായത്ത് സെന്റർ, മണ്ണടിശേരി, പുത്തൻ തെരുവ്, കുലശേഖരപുരം, പുതിയകാവ്, പുത്തൻചന്ത, ഹെൽത്ത് സെന്റർ, മരങ്ങാട്ട് മുക്ക്, തുറയിൽ കടവ് എന്നീ വാർഡുകളാണ് അതീവ ജാഗ്രത മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊലീസ്, ഗ്രാമ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തി. പ്രധാന റോഡുകളും അടച്ചു. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നന കടകൾക്ക് മാത്രമാണ് പരിമിതമായി പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടുവെന്ന് കണ്ടെത്തിയ 34 പേരുടെ (സവം പരിശോധയ്ക്കായി ശേഖരിച്ചിട്ടുണ്ട്.

ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് കച്ചവട സ്ഥാപനങ്ങൾ തുറന്നാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് അറിയിച്ചു.