snd
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ കമുകുംചേരി ശാഖയിൽ നിർമ്മാണം ആരംഭിക്കുന്ന ഗുരുദേവ ക്ഷേത്രത്തിൻെറ ശിലാസ്ഥാപന കർമ്മം നടത്തി കൊണ്ട് കെ.ബി.ഗണേഷ്കുമാർ എം.എൽ.എ.സംസാരിക്കുന്നു.പുനലൂർ യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ , യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രതീപ്, സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം. .

പുനലൂർ: എസ്.എൻ.ഡി.പി യോഗം 1521-ാംനമ്പർ കമുകുംചേരി ശാഖയുടെ നേതൃത്വത്തിൽ നിർമാണം ആരംഭിക്കുന്ന ഗുരുദേവ ക്ഷേത്രത്തിൻെറ ശിലാസ്ഥാപനം കെ.ബി.ഗണേഷ്കുമാർ എം.എൽ.എ നിർവഹിച്ചു.പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു.യോഗം അസി.സെക്രട്ടറി വനജവിദ്യാധരൻ, യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, ഇളമ്പൽ ശാഖാ പ്രസിഡന്റ് എൻ. സോമസുന്ദരൻ, സെക്രട്ടറി എൻ.വി.ബിനുരാജ് തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സിന്ധു സ്വാഗതവും, പ്രസിഡന്റ് പത്മിനിയമ്മ നന്ദിയും പറഞ്ഞു. കെ.ബി.ഗണേഷ്കുമാർ എം.എൽ.എ ഗുരുദേവ ക്ഷേത്ര നിർമാണത്തിന് രണ്ട് ലക്ഷം രൂപ സംഭവനയായി നൽകിയിരുന്നു.