ഓച്ചിറ: കാർഷികരംഗത്ത് 50 ലക്ഷം രൂപയുടെ പദ്ധതികളുമായി ഓച്ചിറ പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ സുഭിഷ കേരളം , ജൈവഗ്രഹം പദ്ധതികളുടെ ഭാഗമായാണ് ഓച്ചിറയിലെ കാർഷിക മേഖല ഉണരുന്നത്.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ കാർഷികമേഖലയ്ക്കും അനുബന്ധമേഖലയ്ക്കുമായി നീക്കിവെച്ചിരിക്കുന്നു.ക്ഷീരകർഷകർക്ക് പശുവളർത്തൽ പദ്ധതി, ആധുനിക രീതിയിലുള്ള മത്സ്യകൃഷി, കുരുമുളക് കൃഷി വ്യാപനം, സുഗന്ധവിള വ്യാപന പദ്ധതി തുടങ്ങിയ ഉടൻ നടപ്പിലാക്കും.ആധുനിക കൃഷി രീതികളിൽ ഉൾപ്പെടുത്തി മഴമറ, തിരിനന പദ്ധതികളും ആരംഭിക്കും.ചേന്നാട്ടുശ്ശേരി പാടശേഖരത്തിലും ഉണ്ടുരുത്തി വയലിലും മറ്റ് വയലുകളിലുമായി 32 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടുകൂടി 32 ഹെക്ടർ തരിശ് സ്ഥലത്ത് കരനെൽകൃഷി ആരംഭിച്ചു.
ജൈവഗ്രഹം
കർഷകർക്ക്
4.4
ലക്ഷംരൂപ ലഭിക്കും.
885 കുടുംബങ്ങൾക്ക്
ഗ്രോബാഗും
പച്ചക്കറി തൈകളും
ഇടവിളകൃഷിക്ക്
4 ലക്ഷം രൂപ
തെങ്ങിൻതൈ നടാൻ
3 ലക്ഷം രൂപയുടെ പദ്ധതി
2 ലക്ഷം രൂപ
കാർഷിക വികസന
വകുപ്പും പഞ്ചായത്തും
ചേർന്ന് നടത്തുന്ന
ആഴ്ച ചന്തയ്ക്ക് സർക്കാർ
2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പരിധിയിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 50 ലക്ഷം രൂപയുടെ വികസനപ്രവർത്തനങ്ങൾ നടപ്പിലാക്കും. ഭക്ഷ്യസ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ജൈവഗ്രഹം പദ്ധതിയിലും ഓച്ചിറ പഞ്ചായത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആർ. രാജേഷ്
ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ്