photo
ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റേയും പി.ടി.എ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ വീണാ വിജയൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ജോൺ എഫ്. കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ക്ലബിന്റേയും പി.ടി.എ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ കരനെൽകൃഷിക്ക് തുടക്കമായി. ഉദ്ഘാടനം കൃഷി ഓഫീസർ വീണാ വിജയൻ നിർവഹിച്ചു. നഗരസഭാ കൗൺസിലർ പി. തമ്പാൻ, സ്കൂൾ മാനേജർ മായാ ശ്രീകുമാർ , എച്ച്. എം. മുർഷിദ് ചിങ്ങോലിൽ പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ്, വൈസ് പ്രസിഡന്റ് കാട്ടൂർ ബഷീർ, സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സിറിൾ, ഗംഗാറാം, പരിസ്ഥിതി ക്ലബ് കോ-ഓർഡിനേറ്റർ സുധീർ ഗുരുകുലം, കൃഷി കോ-ഓർഡിനേറ്റർ പ്രദീപ് സേനാപതി, അശോകൻ അമ്മവീട്, പരിസ്ഥിതി ക്ലബ് അംഗങ്ങളായ ബസാം കാട്ടൂർ , വേദവതി, പി.പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.