കൊല്ലം: ബാർബർ, ബ്യൂട്ടീഷ്യൻ മേഖലയിലെ തൊഴിലാളികൾക്ക് അടിയന്തരമായി വ്യക്തിഗത ലോൺ അനുവദിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. കേരളാ സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷ്യൻ ഫെഡറേഷന്റെ ചികിത്സാ ധനസഹായ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് കുരീപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സെക്രട്ടറി പ്രദീപ് തേവലക്കര, ജില്ലാ പ്രസിഡന്റ് സെന്തിൽ കുമാർ, ജില്ലാ സെക്രട്ടറി പ്രകാശ് വെറ്റമുക്ക്, പള്ളിമൺ രാജേന്ദ്രൻ, പെരുമ്പുഴ ബാബു, അനന്തകൃഷ്ണൻ ജയ് കിംഗ്, തങ്കശേരി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.