പരവൂർ: കേന്ദ്ര സർക്കാരിന്റ തൊഴിലാളി വിരുദ്ധ- ജനദ്രോഹ നയങ്ങൾക്കെതിരെ നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ചാത്തന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂർ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധം നടന്നു. സി.പി.എം ചാത്തന്നൂർ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ചാത്തന്നൂർ ഏരിയ കമ്മിറ്റി അംഗവും പരവൂർ ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എസ്. ശ്രീലാൽ സംസാരിച്ചു. യൂണിയൻ ചാത്തന്നൂർ ഏരിയാ പ്രസിഡന്റ് ടി.സി. രാജു അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി സെക്രട്ടറി അസ്‌ലം സ്വാഗതവും വില്ലേജ് കമ്മിറ്റി അംഗം സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.