photo
കരുനാഗപ്പള്ളിയിൽ ഷോപ്കോസ് ഇ- ഹെൽപ്പ് ഡസ്ക്കിന്റെ ഉദ്ഘാടനം കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: വ്യാപാര-വാണിജ്യ മേഖലയിലെ തൊഴിലാളികളുടെ വെൽഫെയർ സംഘമായ ഷോപ്കോസിന്റെ ഇ-ഹെൽപ്പ് ഡെസ്ക്ക് കരുനാഗപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. . തൊഴിലാളികൾക്ക് കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമനിധിയിൽ നിന്നുമുള്ള കൊവിഡ് ധനസഹായത്തിന് ഓൺലൈൻ വഴി അപേക്ഷിക്കുന്നതിനും, ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്യുന്നതിനുമാണ് ഇ-ഹെൽപ്പ് ഡെസ്ക്ക്. കാപ്പക്സ് ചെയർമാൻ പി.ആർ വസന്തൻ ഉദ്ഘാടനം ചെയ്തു. .ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് സഹകരണ സംഘം പ്രസിഡൻറ് അഡ്വ.പി.സജി അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന്റെ അംഗത്വ വിതരണോദ്ഘാടനം സി. ഐ .ടു.യു സംസ്ഥാന കമ്മിറ്റി അംഗം എ.അനിരുദ്ധനും ക്ഷേമനിധി അപേക്ഷ സ്വീകരിക്കൽ സി.പി.എം. ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രനും നിർവഹിച്ചു. സി.പി..എം വെസ്റ്റ് ലോക്കൽ സെക്രട്ടറി ഷറഫുദീൻ മുസ്‌ലിയാർ ,ജയപ്രകാശ് മേനോൻ സംഘം സെക്രട്ടറി ജി.ആനന്ദൻ, വൈസ് പ്രസിഡന്റ് എഴുകോൺ സന്തോഷ്,ഡയറക്ടർ ബോർഡ്‌ അംഗം ജെ.ഷാജി,ഷോപ്‌സ് യൂണിയൻ ജില്ലാ ജോ.സെക്രട്ടറി ബി.എ.ബ്രിജിത്, പ്രവീൺ മനയ്ക്കൽ, അഷ്‌റഫ്‌, തുടങ്ങിയവർ സംസാരിച്ചു.ജില്ലയിൽ ഷോപ്‌കോസിന്റെ നാലാമത്തെ ഇ-ഹെൽപ് ഡെസ്ക്കാണ് കരുനാഗപ്പള്ളിയിൽ തുടങ്ങിയത്.കൊല്ലം, കൊട്ടിയം, ചക്കുവള്ളി എന്നിവിടങ്ങളിലാണ് നിലവിൽ ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുന്നത്. എല്ലാ തൊഴിലാളികൾക്കും ഇ-ഹെൽപ്പ് ഡെസ്ക്ക് വഴി ക്ഷേമനിധി അപേക്ഷകൾ നൽകാം. ജില്ലയിൽ 66370 തൊഴിലാളികൾ ക്ഷേമനിധിയിൽ അംഗങ്ങളാണ്.ഹെൽപ്പ് ഡെസ്ക് നമ്പർ: - 9995408023, 7034616919