poli
അച്ചൻകോവിൽ ഐടെക് പൊലിസ് സ്റ്റേഷന് വേണ്ടി നിർമ്മാണം പുരോഗമിച്ച് വരുന്ന രണ്ട് നിലയുളള കെട്ടിടം

പുനലൂർ: അര നൂറ്റാണ്ട്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അച്ചൻകോവിലിിൽ പൊലീസ് സ്റ്റേഷനെത്തിയത്. എന്നാൽ പൊലിസുകാർക്ക് ബുദ്ധിമുട്ടില്ലാതെ ജോലിചെയ്യാനുള്ള കെട്ടിടം മാത്രം ഉണ്ടായിരുന്നില്ല. മഴവന്നാൽ ചോർന്നൊലിക്കുന്ന പൊലീസ് സ്റ്റേഷനിലിരുന്നാണ് ഇപ്പോഴും പൊലീസുകാർ ജോലി ചെയ്യുന്നത്. മഴ വന്നാൽ നനയാതിരിക്കാൻ കരുതലിനായി ടാർപ്പായ വലിച്ചു കെട്ടിയിട്ടുണ്ട്. എന്നാൽ രണ്ട് മാസം കഴിഞ്ഞാൽ ഈ ദുരിതത്തിന് അറുതിയാകുകയാണ്.

ഹൈടെക് പൊലീസ് സ്റ്റേഷൻ 2.5 കോടി രൂപ

അച്ചൻകോവിൽ പൊലീസ് സ്റ്റേഷന് ഹൈടെക് മാതൃകയിലാണ് പുതിയ സ്റ്റേഷൻ കെട്ടിടം നിർമിച്ചുകൊണ്ടിരിക്കുന്നത്. 2.5 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടുകൂടിയ 8 മുറികളടങ്ങിയ രണ്ട് നില കെട്ടിടമാണ് നിർമാണം പുരോഗമിക്കുന്നത്. കോൺഫറൻസ് ഹാൾ, ഹെൽപ്പ് ഡെസ്‌ക്, സ്റ്റേഷനിൽ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും കുടിവെള്ളത്തിനുമുള്ള സൗകര്യം ,​ കംപ്യൂട്ടർ മുറി,​ ലോക്കപ്പ്,​ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുങ്ങുന്നത്.

കാത്തിരുന്നു
നിലവിൽ സ്ഥിതി ചെയ്യുന്ന പഴയ പൊലിസ് സ്റ്റേഷനോട് ചേർന്ന പൊലിസുകാരുടെ ക്വാട്ടേഴ്സുകൾ പൊളിച്ച് നീക്കിയ ശേഷമാണ് പുതിയ സ്റ്റേഷൻ മന്ദിര നിർമാണം ആരംഭിച്ചത്. അച്ചൻകോവിലിൽ നിന്നും 78 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന തെന്മല പൊലിസ് സ്റ്റേഷൻെറ പരിധിയിൽ പ്രവർത്തിച്ചിരുന്ന പൊലിസ് ഔട്ട് പോസ്റ്റാണ് കഴിഞ്ഞ വർഷം പൊലീസ് സ്റ്റേഷനായി മാറിയത്. അന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെയാണ് പൊലീസ് സ്റ്റേ,​ൻ ഉദ്ഘാടനം ചെയ്തത്. പരിമിതമായ സൗകര്യങ്ങൾ മനസിലാക്കിയ മുഖ്യമന്ത്രി അപ്പോൾ തന്നെ പുതിയ കെട്ടിടം നിർമിക്കാൻ നടപടിയെടുക്കുമെന്ന് അറിയിക്കുകയും. കഴിഞ്ഞ വർഷം തന്നെ പുതിയ കെട്ടിടത്തിനുള്ള നിർമാണമാരംഭിച്ചു. മന്ത്രി കെ.രാജുവാണ് ഹൈടെക് സ്റ്റേഷൻ മന്ദിരം പണിയാൻ ശിലാസ്ഥാപനം നടത്തിയത്. മന്ത്രി കെ.രാജുവിന്റെ ശ്രമ ഫലമായാണ് പുതിയ കെട്ടിടം പണിയാൻ തുക അനുവദിച്ചത്.

രണ്ട് മാസത്തിനുളളിൽ പുതിയ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകും.

കരാറുകാരൻ