കൊട്ടാരക്കര: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ആട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകൾ, കോൺട്രാക്ട് ക്യാരേജുകൾ ഉൾപ്പെടെയുള്ള പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ പാസഞ്ചർ വാഹനങ്ങളിലും ഡ്രൈവറുടെ കാബിൻ നിർമിക്കണമെന്ന് ജോ.ആർ.ടി.ഒ വി.സുരേഷ് കുമാർ അറിയിച്ചു. സുരക്ഷിതമായി വേർതിരിക്കുന്ന തരത്തിൽ അക്രിലിക് മെറ്റീരിയൽ കൊണ്ടാണ് കാബിൻ അടിയന്തിരമായി തയ്യാറാക്കേണ്ടത്. ഇത്തരത്തിൽ പാർട്ടീഷൻ നടത്താത്ത വാഹനങ്ങൾ തുടർന്ന് സർവീസ് നടത്തുവാൻ അനുവദിക്കില്ല. വരുംദിവസങ്ങളിൽ ഇത് സംബന്ധിച്ച പരിശോധനകൾ കർക്കശമാക്കുമെന്നും നിർദേശം പാലിക്കാത്ത വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജോ.ആർ.ടി.ഒ അറിയിച്ചു.