കൊല്ലം: മാസ്ക് ധരിക്കാത്ത 361 പേർക്കും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 214 പേർക്കും സിറ്റി പൊലീസ് ഇന്നലെ പിഴ ചുമത്തി. നിബന്ധകൾ ലംഘിച്ചതിന് 9 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെയും പ്രവർത്തിച്ച 11 സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ കേസെടുത്തു. കണ്ടെയ്ൻമെന്റ് സോണുകളിൽ പൊലീസ് നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണൻ അറിയിച്ചു.