കൊട്ടാരക്കര: റിയാദ് എംബസി ഇന്ത്യൻ സ്കൂൾ, കൊല്ലം എസ്.എൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലായി 22 കൊല്ലം ഇംഗ്ലീഷ് അദ്ധ്യാപികയായി പ്രവർത്തിച്ച ഹീര സലിം നാരായണൻ കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ചുമതലയേറ്റു. സി.ബി.എസ്.ഇ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഹീര ഇപ്പോൾ അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഇംഗ്ലീഷ് ക്ലാസെടുക്കുകയാണ്. കൊല്ലം കടപ്പാക്കട ഗോകുലത്തിൽ താമസിക്കുന്ന സലിം നാരായണന്റെ ഭാര്യയാണ് ഹീര.