ചടയമംഗലം: പോരേടം ഗണപതി വിളാകത്തിൽ എൻ. രാധാകൃഷ്ണപിള്ള (റിട്ട. ഡിസ്ട്രിക്ട് ഓഫീസർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്, ചടയമംഗലം താലൂക്ക് എൻ.എസ്.എസ് യൂണിയൻ ഭരണസമിതി അംഗം, എച്ച്. ആർ സെന്റർ കോ ഓർഡിനേറ്റർ - 66) നിര്യാതനായി. ഭാര്യ: ആർ. പുഷ്കലഅമ്മ (അദ്ധ്യാപിക, വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ പോരേടം). മക്കൾ: പി.ആർ. രശ്മി (എസ്.ബി.ഐ, വെഞ്ഞാറമൂട്), പി.ആർ. രേഷ്മ (അദ്ധ്യാപിക, ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, കുഴിത്തുറ). മരുമക്കൾ: ആർ.പി. രഞ്ജൻ രാജ് (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), ഡോ. ബി.കെ. കിരൺ രാജ് (ഹോമിയോപ്പതി). സഞ്ചയനം 20ന് രാവിലെ 7.15ന്.