കൊട്ടിയം: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ചെറിയേല ആലുംമൂട് കിഴക്കേവീട്ടിൽ വില്യമിനാണ് (32) അപകടത്തിൽ പരിക്കേറ്റത്. കൊട്ടിയം - കുണ്ടറ റോഡിൽ മൊയ്തീൻ മുക്ക് തൈയ്ക്കാവിന് സമീപം വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.