kottiyam-peoples
കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തംകൊളുത്തി പ്രകടനവും ധർണയും കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും ധർണയും നടന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മഷ്ഹൂർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ആദിക്കാട് മധു, ആദിക്കാട് ഗിരീഷ്, ജി.ആർ. കൃഷ്ണകുമാർ, ഹംസത്ത് ബീവി, വയനകുളം സലീം, സജീവൻ, ഷാജി ഷാഹുൽ, സുനിൽ പള്ളിനേര്, അമൽ ജോൺസൺ, ഗിരീഷ് കുന്നത്തുതാൻവേളി, നസീർ ഹുസൈൻഭായി, അഷറഫ് ജലീൽ, മാൽക്കം വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.