മൺറോത്തുരുത്ത്: കൊവിഡ് ബാധിച്ച് കിഴക്കേകല്ലട ശിങ്കാരപ്പള്ളി വാർഡിൽ കാഞ്ഞിരതുണ്ടിൽ ജോൺസൻ (50) സൗദിയിൽ മരിച്ചു. പത്ത് വർഷമായി അൽഹാജറി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. 30 ദിവസമായി സൗദിയിലെ ജുബൈൽ സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. സംസ്കാരം സൗദിയിൽ നടത്തും. ഭാര്യ: ദീപ്തി (അദ്ധ്യാപിക, സെന്റ് ജോസഫ് ഇന്റർ നാഷണൽ സ്കൂൾ, കുമ്പളം). മകൻ: അക്ഷയ്.