കൊല്ലം: പരവൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പരവൂർ മുനിസിപ്പാലിറ്റിയിലെ 9 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. നെടുങ്ങോലം, ഒല്ലാൽ, മാർക്കറ്റ്, ടൗൺ, വടക്കുംഭാഗം, കരണ്ടിക്കുളം, വാറുകുളം, പുറ്റിങ്ങൽ, റെയിൽവേ സ്റ്റേഷൻ എന്നീ ഡിവിഷനുകളാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്.
വെളിയം പഞ്ചായത്തിലെ മുഴുവൻ വാർഡുകളും നെടുമ്പനയിലെ അഞ്ച്, എട്ട് വാർഡുകളും പേരയത്തെ മൂന്നാം വാർഡും കണ്ടെയ്ൻമെന്റ് സോണാക്കിയിട്ടുണ്ട്. ചടയമംഗലം, നെടുമൺകാവ് ചന്തകൾ അടച്ചിടാനും കളക്ടർ ഉത്തരവിട്ടു.