youth
ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജനകീയ കുറ്റപത്രം സമർപ്പണ സമരം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പാലത്തായി,​ വാളയാർ കേസുകൾ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തികഞ്ഞ പരാജയമാണെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നിൽ ജനകീയ കുറ്റപത്ര സമർപ്പണ സമരം നടന്നു.

പാലത്തായി പീഡനക്കേസിൽ 89 ദിവസം ആയിട്ടും ബി.ജെ.പി നേതാവ് പ്രതിയായ പോക്സോ കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാക്കളായ കൗശിക് എം. ദാസ്, ഒ.ബി. രാജേഷ്, ഹർഷാദ്, ബിച്ചു കൊല്ലം, അജു ചിന്നക്കട, സച്ചിൻ പ്രതാപ്, ഷെഹൻഷാ, മഹേഷ് മനു, പ്രവീൺ കൊടുംതറ, സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.