എഴുകോൺ: കൊവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കുള്ള സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി 40 ദിവസത്തേക്കുള്ള സൗജന്യഭക്ഷണം ഇരുമ്പനങ്ങാട് വട്ടമൺകാവ് മണികണ്ഠനും ലഭിച്ചു. ക്ഷേത്രമന്ദിരത്തിൽ വച്ച് എഴുകോൺ പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുരേന്ദ്രൻ ആനക്ക്ഭക്ഷണം നൽകി ഉദ്ഘാടനം ചെയ്തു . അരി, ഗോതമ്പ്, റാഗി, പയർ, ശർക്കര, മഞ്ഞൾ, ഉപ്പ്, തുടങ്ങിയവയാണ് നൽകിയത്. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി. ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. വിക്രമൻ നായർ, പഞ്ചായത്ത് അംഗങ്ങളായ ഗീതാ ഭായ്, റെജി പണിക്കർ, കനകദാസ്, വിജയപ്രകാശ്, രേഖ ഉല്ലാസ്, രതീഷ്, വെറ്റിനറി ഡോക്ടർ മോളി വർഗീസ്, ഹരിദാസ്, ജി. മോഹനൻ, സി. ആർ. തുളസീധരൻ പിള്ള, ഗോപാലപിള്ള, ബാബു. കെ.പിള്ള എന്നിവർ സംസാരിച്ചു.