gat
പുളിച്ചി മാൻ കടവ് പാലത്തിന്റെ നവീകരണ ഉദ്ഘാടനം കെ.ബി ഗണേഷ് കുമാർ എം എൽ എ നിർവഹിക്കുന്നു

പത്തനാപുരം: ചേകം - കടയ്ക്കാമൺ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുളിച്ചിമാൻ കടവിലെ നടപ്പാലം വാഹനങ്ങൾക്ക് കടന്നുപോകത്തക്ക രീതിയിൽ പുതുക്കി നിർമ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് പരിഹാരമാകുന്നു. കെ .ബി ഗണേഷ്‌കുമാർ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു. പാലം വീതി കൂട്ടുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ലത സോമരാജൻ അദ്ധ്യഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ.എസ് വേണുഗോപാൽ, ഗ്രാമപഞ്ചായത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺമാരായ മഞ്ജു ഡി. നായർ, സുധാ വസന്തൻ ബ്ലോക് പഞ്ചായത്ത്‌ അംഗങ്ങളായ എസ്. സജീഷ്, അജിതാ ഗിരീഷ്, സജി .ജോൺ കുറ്റിയിൽ എന്നിവർ സംസാരിച്ചു.