കൊല്ലം: നവീകരിച്ച കോർപ്പറേഷൻ ടൗൺ ഹാളിന് മുൻവശം 'സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ' എന്ന് രേഖപ്പെടുത്തുമെന്ന് മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ചു കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ ചെയർമാൻ അഡ്വ. ഷേണാജിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനം സ്വീകരിച്ചുകൊണ്ടാണ് മേയർ ഉറപ്പുനൽകിയത്.