result

 പ്ളസ് ടു പരീക്ഷയിൽ 1,717 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്

കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ കൊല്ലത്തിന് 85.90 ശതമാനം വിജയം. പരീക്ഷയെഴുതിയ 27,331 വിദ്യാർത്ഥികളിൽ 23,476 പേർ ഉപരി പഠന യോഗ്യത നേടി. മുൻ വർഷത്തേക്കാൾ 0.70 ശതമാനം വർദ്ധനവുണ്ടായി.

1,717 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി മികവറിയിച്ചു. കഴിഞ്ഞ വർഷം 1,476 കുട്ടികൾക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേട്ടം. കഴിഞ്ഞ തവണത്തേക്കാൾ 241 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. 16 വിദ്യാർത്ഥികൾ മുഴുവൻ മാർക്കും (1200 ൽ 1200) നേടി സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. മൂന്നു കുട്ടികൾ ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും നേടിയത് ശ്രദ്ധേയമാണ്. ജില്ലയിലെ സർക്കാർ സ്കൂളുകളും ശ്രദ്ധേയ നേട്ടമുണ്ടാക്കി.

100 ശതമാനം വിജയം നേടിയ സ്കൂളുകൾ

1. വാളകം സി.എസ്.ഐ വൊക്കേഷനൽ എച്ച്.എസ് ആൻഡ് എച്ച്.എസ്.എസ് ഫോർ ഡെഫ്

2. എഴുകോൺ കാരുവേലിൽ സെന്റ് ജോൺസ് എച്ച്.എസ്.എസ്

3. മുഖത്തല ആലുംമൂട് സെന്റ് ജൂഡ്സ് എച്ച്.എസ്.എസ്

4. കോവിൽത്തോട്ടം ലൂർദ് മാതാ എച്ച്.എസ്.എസ്

5. അഞ്ചൽ ശബരിഗിരി എച്ച്.എസ്.എസ്