congress
യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ്ണക്കടകൾക്ക് മുന്നിൽ നടത്തിയ

ഓച്ചിറ: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണക്കടകൾക്ക് മുന്നിൽ നടത്തിയ യാചനാ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ് ഹരി കയ്യാലത്തറ അദ്ധ്യക്ഷത വഹിച്ചു. കെ.വി. വിഷ്ണുദേവ്, പ്രശാന്ത് കണ്ണംമ്പള്ളി, തേജസ് പ്രകാശ്, വിഷ്ണു കല്ലൂർ, അമീൻ മലബാർ, അഫ്സൽ, രതീഷ്, അഭിഷേക്, അനൂപ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.