കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശ്രീനാരായണ സെൻട്രൽ സ്കൂളിന് നൂറുമേനി വിജയം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതി 95 ശതമാനം മാർക്ക് നേടിയ ഉത്സാഹ് സി. ദാസ് ഒന്നാം സ്ഥാനവും 94 ശതമാനം മാർക്ക് നേടിയ ശ്രീഹരി, അശ്വതി കൃഷ്ണ എന്നിവർ രണ്ടാം സ്ഥാനവും 93 ശതമാനം മാർക്ക് നേടിയ അദ്വൈത്, അനഘ, സൈനാസലിം എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സോഷ്യൽ സയൻസിൽ 100 ശതമാനം മാർക്ക് നേടിയ അശ്വതികൃഷ്ണയും ആര്യയും സ്കൂളിന്റെ അഭിമാനമായി. പരീക്ഷയിൽ പാസായ എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെന്റും പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും അനുമോദിച്ചു.