കൊട്ടിയം: മുഖ്യമന്ത്രിയുടെ സ്വർണക്കള്ളക്കടത്ത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാടൻനട ഐശ്വര്യ ജൂവലറിക്ക് മുന്നിൽ നടന്ന യാചനാസമരം ഡി.സി.സി ജന. സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാ സലിം അദ്ധ്യക്ഷത വഹിച്ചു. മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ് മുഖ്യപ്രഭാഷണം നടത്തി. പി.വി. അശോക് കുമാർ, അഫ്സൽ തമ്പോര്, മഷ്കൂർ, ഉനൈസ് പള്ളിമുക്ക്, ബൈജു ആലുംമൂട്ടിൽ, പോളയിൽ രവി, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇരവിപുരം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ സംഘടിപ്പിച്ച യാചനാ സമരം ഡി.സി.സി വൈസ് പ്രസിഡന്റ് വിപിനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിണയ്ക്കൽ ഫൈസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി ആദിക്കാട് മധു മുഖ്യപ്രഭാഷണം നടത്തി.