photo
സി.ബി.എസ്.ഇ 10-ം ക്ലാസ്സ് പരീക്ഷയിൽ കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ലോർഡ്സ് പബ്ളിക്ക് സ്കൂളിലെ ആഷിമ

കരുനാഗപ്പള്ളി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ലോർഡ്സ് പബ്ളിക് സ്കൂളിന് ജില്ലയിൽ ഒന്നാം സ്ഥാനം. ഈ സ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ ആഷിമയാണ് കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയത്. 500 ൽ 493 മാർക്ക് നേടിയാണ് ആഷിമ ജില്ലയിൽ ഒന്നാമതെത്തിയത്. ശാസ്താംകോട്ട മനക്കര കീർത്തനം വീട്ടിൽ യേശുദാസ് - ശ്രീജ റോബർട്ട് ദമ്പതികളുടെ മകളാണ് ആഷിമ.