കൊല്ലം: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിലെ 16 കുട്ടികളാണ് മുഴുവൻ മാർക്കും നേടി സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയത്. സയൻസ് വിഭാഗത്തിലെ 13 കുട്ടികൾക്കൊപ്പം ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ മൂന്ന് കുട്ടികൾ കൂടി ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ ജില്ലയുടെ മികവ് അടയാളപ്പെടുത്തി.
കഴിഞ്ഞ രണ്ട് തവണയായി 1200 മാർക്ക് വാങ്ങുന്ന 12 കുട്ടികളായിരുന്നു ജില്ലയിൽ. ഇത്തവണ നാലുപേർ കൂടി സംസ്ഥാന തലത്തിൽ ഒന്നാമതെത്തി. ജില്ലയിൽ പരീക്ഷയെഴുതിയ 27,331 കുട്ടികളിൽ 1,717 കുട്ടികളായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
സയൻസ് വിഭാഗം
1.എസ്. ഹെനാസ് (ഗവ.എച്ച്.എസ്.എസ് പുനലൂർ)
2. ജി. ശ്രീജിത്ത് (ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്)
3.എ. അജ്മിയ (ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്)
4. എസ്.എൽ. സാന്ദ്ര (ഗവ.എച്ച്.എസ്.എസ് ചാത്തന്നൂർ)
5.എം.ആർ. അഞ്ജലി (എസ്.എൻ.എസ്.എം എച്ച്.എസ്.എസ് ഇളമ്പള്ളൂർ)
6.ആർ.എസ്. അക്ഷയ (എസ്.എൻ.എസ്.എം എച്ച്.എസ്.എസ് ഇളമ്പള്ളൂർ)
7.ഫോബി സാറ മാത്യു (സെൻറ് സ്റ്റീഫൻസ് എച്ച്.എസ്.എസ് പത്തനാപുരം)
8.ഡി.ആർ. അദ്വൈത ദർശന (വിമലഹൃദയ എച്ച്.എസ്.എസ് കൊല്ലം)
9. മുഹൈസിന എസ്. ഷിബു (എച്ച്.എസ്.എസ് ഫോർ ബോയ്സ് പുനലൂർ) 10.എം.എസ്. ദേവിക (എസ്.വി.ആർ വി.എച്ച്.എസ്.എസ് വെണ്ടാർ)
11.യു.എസ്. പാർവതി (എസ്.വി.ആർ വി.എച്ച്.എസ്.എസ് വെണ്ടാർ)
12.ബി.എസ്. ജാനകി (ഗവ.എച്ച്.എസ്.എസ് അഞ്ചൽ ഇൗസ്റ്റ്)
13.എസ്. ദേവപ്രിയ (എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് ചാത്തന്നൂർ)
ഹ്യുമാനിറ്റീസ് വിഭാഗം
14. ഡി.ജെ. കൃഷ്ണപ്രിയ (ഗവ.മോഡൽ ബോയ്സ് എച്ച്.എസ്.എസ് തേവള്ളി)
15.അനസൂയ പ്രസാദ് (വിമലഹൃദയ എച്ച്.എസ്.എസ് കൊല്ലം)
16. ശ്രേയ സൂസൻ സോലു (വി.ജി.എച്ച്.എസ്.എ. എച്ച്.എസ്.എസ് കുന്നത്തൂർ)