ആയൂർ: എ.ഐ.വൈ.എഫ് ആയൂർ മേഖലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ ആയൂർ ഗവ. ആയൂർവേദാശുപത്രി അണുനാശിനി തളിച്ച് അണുവിമുക്തമാക്കി. സി.പി.ഐ അഞ്ചൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.എസ്. ജയപ്രസാദ്, ജി.എസ്. അജയകുമാർ, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം സി. രാധാ രാജേന്ദ്രൻ, എൻ. സഹീർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കുണ്ടൂർ.ജെ.പ്രഭാകരൻപിള്ള, എച്ച്. ഹുസൈൻ, ബ്രാഞ്ച് സെക്രട്ടറിമാരായ ബിനുരാജ്, അനിൽ കുമാർ, എ.ഐ.വൈ.എഫ് പ്രവർത്തകരായ സുജായ് കിഴക്കേക്കര, ഷാജഹാൻ, ബോബൻ, സുജയ് പാട്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.