മൂന്ന് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്
കൊല്ലം: വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ കൊല്ലത്തിന് 79.19 ശതമാനം വിജയ നേട്ടം. പരീക്ഷ എഴുതിയ 3,950 വിദ്യാർത്ഥികളിൽ 3,128 പേർ ഉപരി പഠന യോഗ്യത നേടി. മൂന്ന് വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. രണ്ട് സ്കൂളുകൾ ജില്ലയിൽ നൂറ് ശതമാനം വിജയം നേടി. കരുനാഗപ്പള്ളി ഗവ.വി.എച്ച്.എസ്.എസ്, അച്ചൻകോവിൽ ഗവ.എച്ച്.എസ്.എസ് എന്നിവരാണ് സമ്പൂർണ വിജയനേട്ടത്തിലെത്തിയത്. ഒരാളുടെ അയോഗ്യതയിൽ തൃക്കണ്ണമംഗൽ എസ്.കെ വി.എച്ച്.എസ്.എസ്, കടയ്ക്കൽ ഗവ.വി.എച്ച്.എസ്.എസ് സ്‌കൂളുകൾക്ക് സമ്പൂർണ വിജയം നഷ്ടമായി. മഞ്ഞപ്പാറ വി.എച്ച്.എസ്.എസ് (52.83), ഉമ്മന്നൂർ സെന്റ് ജോൺസ് വി.എച്ച്.എസ്.എസ് (53.6), മൈലം ഡി.വി.എച്ച്.എസ് (53.85) എന്നിവയാണ് വിജയശതമാനത്തിൽ പിന്നിൽ.
സമ്പൂർണ എ പ്ലസ് നേടിയവർ
1. എൻ.ജെ. നാജിയ (ഗവ.വി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി)
2. ബി.എസ്. ശിവപ്രിയ (വിവേകാനന്ദ എച്ച്.എസ്.എസ് പോരേടം)
3. എ. അജ്മി (ഗവ.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് വാളത്തുംഗൽ)