കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ കരുണ പദ്ധതിയുടെ ഭാഗമായി പൂർവവിദ്യാർത്ഥി സംഘടനയുടെയും കോളേജ് പി.ടി.എയുടെയും വിദ്യാർത്ഥി യൂണിയന്റെയും സഹായത്തോടെ അർഹരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ കൺവിനർ ഡോ. ജെ. ശ്രീജ,
പ്രിൻസിപ്പൽ ഡോ. നിഷ ജെ. തറയിൽ, പൂർവവിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ. സീത തങ്കപ്പൻ, സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ഡോ. വി.വി. രേഖ, പി.ടി.എ സെക്രട്ടറി ഡോ. വി. നിഷ, ഹെഡ് അക്കൗണ്ടന്റ് സിജാനാഥ്, കോ ഓർഡിനേറ്റർ എ.വി. പാർവതി തുടങ്ങിയവർ സംസാരിച്ചു.