കുന്നത്തൂർ: കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് സ്വകാര്യ ബസ് ഡ്രൈവർക്കും ഒരു യാത്രക്കാരിക്കും പരിക്കേറ്റു. ഇന്നലെ രാവിലെ 10.30 ന് ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയപാതയിൽ സിനിമാപറമ്പ് ജംഗ്ഷനിലാണ് അപകടം നടന്നത്. കൊല്ലത്തു നിന്ന് മലയാലപ്പുഴയിലേക്ക് വന്ന സൊസൈറ്റി ബസും പത്തനംതിട്ടയിൽ നിന്ന് കൊല്ലത്തേക്ക് പോയ വേണാട് ബസുമാണ് കൂട്ടിയിടിച്ചത്. ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. കണ്ടെയ്ൻമെന്റ് സോണായതിനെ തുടർന്ന് ഒരു വാഹനത്തിന് കടന്നു പോകാൻ കഴിയുന്ന തരത്തിൽ റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. സൊസൈറ്റി ബസ് അമിത വേഗതയിൽ ബാരിക്കേഡ് മറികടന്നു മുന്നിലേക്ക് വന്ന് എതിരെ വന്ന വേണാടിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.