കൊല്ലം: ജില്ലയിൽ ഇന്നലെ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ എട്ടുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. മൂന്നുപേർ അന്യദേശത്ത് നിന്ന് വന്നവരാണ്. എട്ടുപേർ രോഗമുക്തരായി. ഇതോടെ കൊവിഡ് ബാധിച്ച് ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 244 ആയി.
സ്ഥിരീകരിച്ചവർ
1. ഭാരതീപുരം സ്വദേശി(34)
2. ഭാരതീപുരം സ്വദേശി(30),
3. ഭാരതീപുരം സ്വദേശി (42) (മൂന്ന് പേർക്കും ഈമാസം 14ന് കൊവിഡ് സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുമായുള്ള സമ്പർക്കത്തിലൂടെ രോഗം പടർന്നു)
4. അഞ്ചൽ ഇടമുളയ്ക്കൽ സ്വദേശി(38)
5. അഞ്ചൽ സ്വദേശിനി(38)
6. അഞ്ചൽ താഴമേൽ സ്വദേശി(32) ഈമാസം 13ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ചൽ സ്വദേശിയുമായുള്ള സമ്പർക്കം
7. അഞ്ചൽ താഴമേൽ സ്വദേശിനി(52)
8. വിളക്കുടി കാര്യറ സ്വദേശി(53)
9. സൗദിയിൽ നിന്നെത്തിയ നെടുമ്പന സ്വദേശി(50)
10. സൗദിയിൽ നിന്നെത്തിയ കരുനാഗപ്പള്ളി സ്വദേശി(37)
11. കർണാടകയിൽ നിന്നെത്തിയ പുനലൂർ എലിക്കാട് സ്വദേശി(24)
രോഗമുക്തർ
പൂത്തൂർ സ്വദേശിനി(43), മൈലാടുംകുന്ന് സ്വദേശി(31), മൂതാക്കര സ്വദേശി(41), പട്ടാഴി വടക്കേക്കര സ്വദേശിനി(49), തൃക്കരുവ കാഞ്ഞാവെളി സ്വദേശി(28), ഇളമ്പള്ളൂർ സ്വദേശി(43), അഞ്ചൽ സ്വദേശി(35), കൊട്ടാരക്കര സ്വദേശി(33)