photo
കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ണമംഗൽ അങ്കണവാടിയ്ക്ക് നൽകുന്ന ടി.വി റൂറൽ എസ്.പി ഹരിശങ്കർ പി.ഐഷാപോറ്റി എം.എൽ.എയ്ക്ക് കൈമാറുന്നു

കൊട്ടാരക്കര: കേരളാ പൊലീസ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ കൊട്ടാരക്കര തൃക്കണ്ണമംഗൽ അങ്കണവാടിയ്ക്ക് ടി.വി സമ്മാനിച്ചു. പി.ഐഷാപോറ്റി എം.എൽ.എ റൂറൽ എസ്.പി ഹരിശങ്കറിൽ നിന്നും ടി.വി ഏറ്റുവാങ്ങി. നഗരസഭ കൗൺസിലർ സി.മുകേഷ്, പൊലീസ് അസോസിയേഷൻ ഭാരവാഹികളായ എസ്.ഗിരീഷ്, എം.വിനോദ്, ടി.അജിത് കുമാർ, മധുക്കുട്ടൻ, സജീവ് ഖാൻ, എസ്.കെ.ശോഭാമണി, മുൻ ഭാരവാഹികളായ എസ്.ഷൈജു, വി.പി.ബിജു, എസ്.നജീം എന്നിവർ പങ്കെടുത്തു.