sreya
ശ്രേയ

കൊല്ലം: ഹ്യൂമാനിറ്റീസിൽ മുഴുവൻ മാർക്കും നേടി കുന്നത്തൂർ നെടിയവിള വി.ജി.എസ്.എസ്.എ.എച്ച്.എസ്.എസിലെ ശ്രേയ സൂസൻ സോളു മികച്ച വിജയം കൈവരിച്ചു.

1200 മാർക്ക് കരസ്ഥമാക്കി സമാനതകളില്ലാത്ത വിജയത്തിലേക്കെത്തിയ ശ്രേയ പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. കുന്നത്തൂർ താലൂക്കിൽ ആദ്യമായാണ് ഹ്യൂമാനിറ്റീസ് ഗ്രൂപ്പിലെ ഒരു വിദ്യാർത്ഥി മുഴുവൻ മാർക്കും നേടുന്നത്. മുമ്പ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥാരചനയിൽ ബി ഗ്രേഡ് നേടിയിട്ടുണ്ട് . ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത് ഉപരി പഠനം നടത്താനാണ് ശ്രേയയുടെ താൽപ്പര്യം.

കുന്നത്തൂർ കരിന്തോട്ടുവ ബഥാനിയായിൽ ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസന സെക്രട്ടറി ഫാ. സോളു കോശി രാജുവിന്റെയും അദ്ധ്യാപികയായ സുനി സോളുവിന്റെയും മകളാണ്. സിയോൺ സോളു കോശിയാണ് സഹോദരൻ.