police
കണ്ടെയ്ൻമെന്റ് സോണായ അഞ്ചൽ ആർ.ഒ. ജംഗ്ഷനിൽ സി.ഐ. സി. അനിൽകുമാർ വാഹനങ്ങൾ നിയന്ത്രിക്കുന്നു.

അഞ്ചൽ:കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച അഞ്ചൽ മേഖലയിൽ പൊലീസ് പരിശോധന കർക്കശമാക്കി. അഞ്ചൽ, ഇടമുളയ്ക്കൽ, അലയമൺ പഞ്ചായത്തുകളും ഏരൂർ പ‌ഞ്ചായത്തുമാണ് കഴിഞ്ഞ ദിവസം കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചത്. അത്യാവശ്യങ്ങൾക്ക് മാത്രമേ ആളുകളെയും വാഹനങ്ങളെയും പൊലീസ് കടത്തിവിടുന്നുള്ളു. അഞ്ചൽ സി.ഐ. സി. അനിൽകുമാറിന്റെ നേതൃത്വത്തിൽ രാവിലെ മുതൽ തന്നെ പൊലീസ് അതിർത്തിയിലെ മിക്ക പ്രദേശങ്ങളിലും പട്രോളിംഗ് നടത്തുകയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. അഞ്ചൽ ഗ്രാമപഞ്ചായത്തിൽ ആർച്ചൽ, അരീപ്ലാച്ചി എന്നീ വാർഡുകൾ ഒഴികെ മുഴുവൻ വാർഡുകളും കണ്ടെയ്മെന്റ് സോണാക്കി. ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 5,6,7,8,9 വാർഡുകളും അലയമൺ പ‌ഞ്ചായത്തിലെ 1 മുതൽ 5 വരെയും 11 മുതൽ 14 വരെയും വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.