photo
എയ്ഡ്സ് രോഗികളുടെ കുടുംബത്തിനായി ഭക്ഷ്യക്കിറ്റുകൾ കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി :എയ്ഡ്സ് രോഗ ബാധിതർക്കുള്ള പ്രതിമാസ ഭക്ഷ്യധാന്യക്കിറ്റുമായി നന്മ വണ്ടിയുടെ പ്രയാണം ആരംഭിച്ചു. കരുനാഗപ്പള്ളി താലൂക്കിലെ നിർദ്ധനരായ എയ്ഡ്സ് രോഗികളുടെ കുടുംബങ്ങൾക്കാണ് ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യക്കിറ്റുകൾ വീടുകളിൽ എത്തിക്കുന്നത്. കരുനാഗപ്പള്ളി നാട്ടരങ്ങ് ചാരിറ്റബിൾ കൾച്ചറൽ ഫോറമാണ് ഭക്ഷ്യധാന്യം എല്ലാ മാസവും വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കി വരുന്നത്. ആർ. രാമചന്ദ്രൻ എം.എൽ.എ നന്മ വണ്ടിയുടെ പ്രയാണോദ്ഘാടനം നിർവഹിച്ചു. ഷാജഹാൻ രാജധാനി അദ്ധ്യക്ഷത വഹിച്ചു. സി.ആർ. മഹേഷ്, ഡിവിഷൻ കൗൺസിലർ സുജി പുഷ്പാംഗദൻ, ഷാഹിദ് മൗലവി, ശിവകുമാർ കരുനാഗപ്പള്ളി, ഓമനക്കുട്ടൻ മാഗ്ന, ശശി പിള്ള, എം.കെ. ബിജു മുഹമ്മദ്, അക്കോർഡ് ലത്തീഫ് എന്നിവർ സംസാരിച്ചു.