sharafudheen-57

കടയ്ക്കൽ: ഭിന്നശേഷിക്കാരനായ മദ്ധ്യവയസ്കനെ വീട്ടുപുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മടത്തറ കാരറ പണയിൽ വീട്ടിൽ ഷറഫുദീനെയാണ് (57) മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ ഇയാളെ കാണാതായിരുന്നു. നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംശയത്തെ തുടർന്ന് കിണർ വറ്റിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അവിവാഹിതനാണ്. സഹോദരിയുടെ സംരക്ഷണയിലായിരുന്നു കഴിഞ്ഞിരുന്നത്.