കൊല്ലം: റോട്ടറി ക്ളബ് ഒഫ് ക്വയിലോൺ ഈസ്റ്റ് പ്രസിഡന്റായി തേവലക്കര ടി.പി. ജേക്കബും സെക്രട്ടറിയായി ചെറാശേരിൽ പത്മകുമാറും ചുമതയേറ്റു. മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോൺ ഡാനിയൽ മുഖ്യാതിഥിയായിരുന്നു. എസ്. അപ്പുക്കുട്ടൻപിള്ള, വി.എൻ.ജി. പിള്ള, കെ.ജി. രാജ്കുമാർ, എ. ദേവകി നന്ദനൻ, ആർ. വിജയകുമാർ, മലയാളം കമ്മ്യൂണിക്കേഷൻസ് സീനിയർ മാനേജർ ജിഗീഷ് നാരായണൻ, അസി. ഗവർണർ ഡോ. ബി. ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മെഡിക്കൽ വിദ്യാർത്ഥിയായ ജെൻസൺ മാമച്ചന് 50000 രൂപ പഠനസഹായം ഡോ. ജോൺ ഡാനിയേൽ കൈമാറി.