post
വള്ളം കയറ്റി വന്ന ലോറി ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച നിലയിൽ

പടിഞ്ഞാറേ കല്ലട: കോതപുരം കണ്ണങ്കാട്ട് കടവിലിറക്കാനുള്ള വള്ളം കയറ്റിവന്ന മിനി ലോറിയിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. പടിഞ്ഞാറേ കല്ലട നെൽപരക്കുന്ന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കെ.സി ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലെ പോസ്റ്റാണ് തകർന്നത്. ഈ ഭാഗത്തെ വൈദ്യുതി ബന്ധവും റോഡിലെ ഗതാഗതവും തടസപ്പെട്ടു.