bjp
ബി.ജെ.പി ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹം സംസ്ഥാന വക്താവ് നാരയണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയ്ക്ക് വേണ്ടി സ്വർണ പരവതാനി വിരിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് നാരയണൻ നമ്പൂതിരി പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച ഏകദിന സത്യാഗ്രഹ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, നേതാക്കളായ എ.ജി. ശ്രീകുമാർ, വി.എസ്. ജിതിൻ ദേവ്, കെ. സോമൻ, മന്ദിരം ശ്രീനാഥ്, സി. തമ്പി, ശിവദാസൻ, വിഷ്ണു പട്ടത്താനം, നെടുമ്പന ശിവൻ, ബിറ്റി സുധീർ, സാംരാജ്, സി.ബി. പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു.