കൊല്ലം: കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് വടക്കേവിള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാമരാജ് ജന്മദിനാഘോഷം ആചരിച്ചു. ജില്ലാ ചെയർമാൻ അഡ്വ. ഷേണാജി അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് ചെയർമാൻ ശരത്ചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു. സുമ സുനിൽകുമാർ, സുരേഷ് മാധവൻ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.