anandu
പ്രതി അനന്ദു (27)

പത്തനാപുരം: മദ്യലഹരിയിൽ പിതാവിനെ മർദ്ദിക്കുകയും ടൈൽസ് കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടാഴി, തെക്കേത്തേരി, മുതിരപ്പാറ, രഞ്ജിത്ത് ഭവനിൽ, ദേവദാസി (56 )​നെയാണ് മകൻ അനന്ദു ( 27)​ മദ്യലഹരിയിൽ മർദ്ദിച്ചത്. കുന്നി​ക്കോട് പൊലീസ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിൽ അനന്ദുവിനെ അറസ്റ്റുചെയ്തു.ദേവദാസും മകൻ അനന്ദുവുമായി വഴക്കുണ്ടാകുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്തു.