തൊടിയൂർ: മാലിന്യംകൊണ്ട് നിറഞ്ഞ് തെന്നല തോട്. തോട്ടിൽ നിറയുന്ന അറവുമാലിന്യം നാട്ടുകാരെയും വഴിയാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഇടക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കു ഭാഗത്ത് നിന്ന് ആരംഭിച്ച്
കല്ലേലിഭാഗം കേരള ഫീഡ്സ് ഫാക്ടറിക്ക് പടിഞ്ഞാറ് വശത്ത് കുടി ഒഴുകി കരുനാഗപ്പള്ളി -ശാസ്താംകോട്ട റോഡിലെ പാറ്റോലി പാലത്തിന് സമീപത്തെ തെന്നല തോട്ടിലാണ് മാലിന്യങ്ങൾ പതിവായി തള്ളുന്നത്.
പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് റോഡരികിലും ചിലപ്പോൾ റോഡിന്റെ മദ്ധ്യഭാഗത്തായും ചാക്കുകളിൽ നിറച്ച മാലിന്യം ഉപേക്ഷിക്കുന്നു. വാഹനങ്ങൾ കയറി ചാക്കുകെട്ടുകൾ പൊട്ടി മാലിന്യം റോഡിലാകെ പരക്കുന്ന സ്ഥിതിയുമുണ്ട്.