കൊല്ലം: ആർഷ സംസ്കാര ഭാരതി ജില്ലാ ഘടകത്തിന്റെ നേതൃത്വത്തിൽ രാമായണ മാസാചരണത്തിന് തുടക്കം കുറിച്ചു. കേരളപുരം ആനന്ദധാമ ആശ്രമത്തിൽ നടന്ന ചടങ്ങിൽ ആശ്രമാധിപതി സ്വാമി ബോധേന്ദ്ര തീർത്ഥ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അദ്ദേഹം രാമായണ സന്ദേശം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കാന അഭിലാഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഭിലാഷ് കീഴൂട്ട്, ട്രഷറർ ശ്രീജിത്ത്.കെ. നായർ നീലേശ്വരം (കൊട്ടാരക്കര ), മനോജ് എന്നിവർ സംസാരിച്ചു.