jayalal-m-la
ഇത്തിക്കര ബ്ലോക്ക് സി.ഡി.പി.ഒ യുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കുന്നു

ചാത്തന്നൂർ: ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വർഷം നടപ്പിലാക്കുന്ന സി.ഡി.പി.ഒ പദ്ധതികളുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എസ്. ലൈല അദ്ധ്യക്ഷത വഹിച്ചു. സി.ഡി.പി.ഒ രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് അംഗങ്ങളായ എ. സുന്ദരേശൻ, മൈലക്കാട് സുനിൽ, സിന്ധു അനി, ആശാദേവി, ശ്രീജ ഹരീഷ്, ജയലക്ഷ്മി, ഡി. ഗിരികുമാർ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി പ്രകാരം നൂറ് അങ്കണവാടികൾക്കുള്ള വാട്ടർ പ്യൂരിഫയർ, ടേബിൾ, കസേരകൾ, കുട്ടികൾക്കുള്ള പുസ്തകങ്ങൾ എന്നിവ അങ്കണവാടി ജീവനക്കാർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ സ്വാഗതവും സെക്രട്ടറി എസ്‌. ശംഭു നന്ദിയും പറഞ്ഞു.