കൊല്ലം: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കിളിമാനൂർ പഴയകുന്നുമ്മേൽ അടയമൺ മുല്ലംകുഴി താജുന്നീസ മൻസിലിൽ അബുവിനെ(36) ആണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുമ്മിൾ സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. കൊല്ലത്ത് സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് പ്രതി. സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയി. കടയ്ക്കൽ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നും പ്രതിയെ പിടികൂടിയത്.