കൊട്ടാരക്കര: ഉമ്മന്നൂർ ഗ്രാമപഞ്ചായത്തിലെ നെല്ലിക്കുന്നം കടാട്ട് ഏലായിൽ കാർഷിക പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. പി ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവൻ, വൈസ് പ്രസിഡന്റ് മഞ്ജു മോഹൻ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പികെ ജോൺസൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.ടി.ഡാനിയൽ, ജനപ്രതിനിധികളായ മുരളീധരൻപിള്ള, ഗീത കസ്തൂർ, അമ്പിളി ശിവൻ, എൽസമ്മ ജോണി, കൃഷി അസിസ്റ്റന്റ് ഡയറക്ടർ അജിത്ത് കുമാർ, കൃഷി ഓഫീസർ സൗമ്യ.ബി.നായർ എന്നിവർ പങ്കെടുത്തു.