photo
കൊല്ലം തേനി ദേശീയപാതയിൽ പേരയത്ത് റോഡിന് കുറുകെ വീണമരം അഗ്നിരക്ഷസേന മുറിച്ചുമാറ്റുന്നു

കുണ്ടറ: കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും കുണ്ടറയിൽ മൂന്നിടങ്ങളിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകിട്ട്‌ നാല് മണിയോടെയാണ് സംഭവം.

മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ കൊല്ലം - തേനി ദേശീയപാതയിൽ പേരയം നീരൊഴുക്ക് ക്ഷേത്രത്തിന് സമീപം കൈലാസിൽ സോമരാജന്റെ പുരയിടത്തിലെ തേക്ക് മരം റോഡിന് കുറുകെ വീണു. കരീപ്ര നെടുമൺകാവ് റോഡിലും പെരുമ്പുഴ കളപ്ര അറ്റോൺമെന്റ് ആശുപത്രിക്ക് സമീപവും വൈദ്യുതി ലൈനിന് മുകളിൽ മരം കടപുഴകി വീണു.

സംഭവസമയത്ത് റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. കുണ്ടറയിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കുണ്ടറയിലും സമീപ പ്രദേശങ്ങളിലും വൈദ്യുതി തടസം നേരിട്ടു.